ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ഹോണററി റാങ്കായി നല്‍കിക്കൊണ്ടാണ് ആദരിച്ചിരിക്കുന്നത്. ഇനി മുതല്‍ ലഫ്റ്റനന്റ് കേണല്‍ നീരജ് ചോപ്ര പിവിഎസ്എം, വിഎസ്എം എന്നായിരിക്കും ഔദ്യോഗിക നാമം.
ഇക്കാര്യം ഇന്ത്യാ ഗസറ്റിന്റെ ആഴ്‌ച്ചപതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. കൂടാതെ ഇതിന് ഏപ്രില്‍ 16 മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ടെറിറ്റോറിയല്‍ ആര്‍മി റെഗുലേഷന്‍, 1948ന്റെ 31-ാം ഘണ്ഡികയില്‍ നിര്‍വചിക്കുന്നതനിസരിച്ചുള്ള നിബന്ധനകളോടെയാണ് നീരജിന് ടെറിറ്റോറിയല്‍ ആര്‍മിയിലെ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
ജാവലിന്‍ പരിശീലനത്തിനൊപ്പം 2016 മുതല്‍ നീരജ് സൈന്യത്തിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പുതിയ ആധരം ലഭിക്കുംവരെ സുബേദാര്‍ മേജര്‍ റാങ്കിലായിരുന്നു. സൈന്യത്തിന്റെ വിശിഷ്ഠ സേവാ മെഡല്‍, പരം വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ നീരജിന് ലഭിച്ചിട്ടുണ്ട്.
ഭാരത്തിന്റെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്‌ക്ക് ആദരം
Advertisement

Advertisement

Advertisement

