തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ലിയോ പുത്തൂര്‍ ചുമതലയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ പള്ളി വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചന്‍റെ കിടപ്പുമുറിയിലേക്ക് ജനലിലുടെ കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയിത്.
പള്ളി ജീവനക്കാരും നാട്ടുകാരും പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ആറു വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Advertisement

Advertisement

Advertisement

