breaking news New

പിതാവ് ഓടിച്ച പിക്ക്അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോട്ടയം അയർക്കുന്നത്താണ് സംഭവം. കോയിത്തുരുത്തിൽ ബിബിൻ ദാസിന്‍റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തു വെച്ചായിരുന്നു അപകടം.

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണം. സംസ്കാരം നാളെ നടക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5