സാക്ഷി പറയുന്നവരെ കൊല്ലുമെന്നാണ് യഹോവ സാക്ഷികളുടെ പി ആര്‍ ഒ യുടെ വാട്‌സാപ്പില്‍ ഭീഷണി സന്ദേശമെത്തിയത്.
സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. ഇന്നലെ രാത്രി 12നാണ് വാട്സ്ആപ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023 ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്ന സമയത്തായിരുന്നു സ്‌ഫോടനം.
കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണി !!
Advertisement

Advertisement

Advertisement

