പാണ്ഡവന്‍പാറ തെക്ക് പള്ളിമലയില്‍ ജെനു ജോര്‍ജ് (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കല്ലിശ്ശേരി ടി.ബി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ചെങ്ങന്നൂരില്‍ നിന്നും വന്ന കാര്‍ ടി.ബി ജംഗ്ഷനില്‍ വച്ച് യു ടേണ്‍ എടുത്ത് തിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് ആക്ടിവ സ്‌കൂട്ടറില്‍ ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ ജെനുവിനെ ഉടന്‍ തന്നെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. റോഡരുകില്‍ പച്ചക്കറി വില്‍പന നടത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പെട്ടി ഓട്ടോയിലും സൈന്‍ ബോര്‍ഡിലും മറ്റൊരു ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത യുവതിയേയും ഇടിച്ചു.
എം.സി റോഡില്‍ ചെങ്ങന്നൂർ കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു : രണ്ടു പേര്‍ക്ക് പരുക്കേറ്റു
Advertisement

Advertisement

Advertisement

