രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. ഔട്ടലെറ്റിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നി ശമനസേന തീ അണച്ചു. അലൂമിനിയം ഷീറ്റിന്റെ മേല്‍ക്കൂരിയുള്ള കെട്ടിടം പൂര്‍ണമായും കത്തി അമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
പത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്ലെറ്റില്‍ വന്‍ അഗ്നിബാധ
Advertisement

Advertisement

Advertisement

