കൂടുതൽ മികച്ച സൗകര്യങ്ങളും കുറഞ്ഞ വിലയും അത്യാധുനിക സാങ്കേതികവിദ്യയും കൂടിച്ചേരുന്നതാണ് പുതിയ മോഡൽ. ആദ്യത്തെ 8000 ബുക്കിംഗുകൾക്ക് ‘ബാറ്ററി- അസ് എ സർവീസ് (ബാസ്)’ സ്‌കീമിൽ 12.49 ലക്ഷം രൂപയ്ക്ക് പ്രോ ലഭ്യമാകും. കിലോമീറ്ററിന് 4.5 രൂപ അധികമായി ഈടാക്കും.
ബാസ് സ്‌കീമിൽ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര പ്രൈം എന്നിവർ പങ്കാളികളാകും. 52.9 കിലോവാട്ടിന്റെ ബാറ്ററി പാക്കിലാണ് വാഹനമെത്തുക. ഒറ്റച്ചാർജിൽ 449 കിലോമീറ്റർ വരെ സഞ്ചരിക്കും. 136 എച്ച്.പി പവറും 200 എ,.എം ഇൻസ്റ്റന്റ് ടോർക്കും നൽകുന്നു. 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജാകും.
സെലാഡൺ ബ്ലൂ, അറോറ സിൽവർ, ഗ്ലേസ് റെഡ് എന്നീ കളറുകളിലും വാഹനം ലഭ്യമാകും. 18 ഇഞ്ച് ഡ്യുവൽ ടോണ്‍ അലോയികളും ഐവറി-ബ്ലാക്ക് ഇന്റീരിയറുകളും ക്യാബിനിൽ പുത്തൻ അനുഭവം സൃഷ്ടിക്കും. വെഹിക്കിൾ ടു വെഹിക്കിൾ (വി 2 വി), വെഹിക്കിൾ ടു ലോഡ്(വി2എൽ) പോലുള്ള പുതിയ സവിശേഷതകൾ പ്രോ പതിപ്പിൽ ലഭിക്കും. വാഹനത്തിനുള്ളിലെ ബാറ്ററി ഉപയോഗിച്ച് മറ്റ് ഇലക്ട്രിക് കാറുകളും പുറമെയുള്ള ഉപകരണങ്ങളും ചാർജ് ചെയ്യാം.
ലെവൽ 2 അഡാസ് സുരക്ഷയുമുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിംഗ് എന്നിവയുൾപ്പെടെ 12 സവിശേഷതകളോടുകൂടിയതാണ് അഡാസ് സംവിധാനം. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റവും ഇന്റലിജന്റ് ഹൈഡ്രോളിക് ബ്രേക്കിംഗ് അസിസ്റ്റന്റും ഉൾപ്പെടുത്തി. പവേർഡ് ടെയിൽഗേറ്റാണ് മറ്റൊരു പ്രധാന സവിശേഷത. വില 17,49,800 രൂപ മുതൽ.
വാഹനപ്രേമികൾ കാത്തിരുന്ന വിൻഡ്‌സറിന്റെ പ്രോ പതിപ്പ് എം.ജി മോട്ടോഴ്സ് പുറത്തിറക്കി
Advertisement

Advertisement

Advertisement

