2024ല്‍ കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായികയാണ്. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടം നേടിയിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍ തിങ്കളാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്.
അമേരിക്കന്‍ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയന്‍ നടി ആല്‍ബ റോര്‍വാക്കെര്‍, ഫ്രഞ്ച് മൊറോക്കന്‍ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിര്‍മ്മാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഹോങ് സാങ്സൂ, മെക്സിക്കന്‍ സംവിധായകന്‍ കാര്‍ലോസ് റെഗാഡസ്, അമേരിക്കന്‍ നടന്‍ ജെറമി സ്ട്രോങ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
മെയ് 13 മുതല്‍ 24 വരെയാണ് 78-ാമത് കാന്‍സ് ചലച്ചിത്രമേള നടക്കുന്നത്. കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമാണ് പായലിന്റെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഇന്ത്യന്‍ ചിത്രമാണിത്. പ്രഭ, അനു എന്നീ രണ്ട് നഴ്‌സുമാരുടെ കഥയാണ് സിനിമ പറഞ്ഞത്.
കനി കുസൃതി, ദിവ്യപ്രഭ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മാത്രമല്ല, 2017ല്‍ ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്‌സ് എന്ന ഹ്രസ്വചിത്രമാണ് പായലിന്റെ ആദ്യം കാനില്‍ ഇടം നേടിയ ചിത്രം. 2021ല്‍ പായല്‍ സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് അഭിമാനം : 2025 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായല്‍ കപാഡിയ
Advertisement

Advertisement

Advertisement

