breaking news New

തന്റെ പുതിയ ആല്‍ബം 'മോണോലോവ' നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍

പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിലാണ്. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചു.

കൊച്ചിയിലെ ഫ്ലാറ്റിലും തൃശൂരിലെ ജ്വല്ലറിയിലും വേടനുമായി തെളിവെടുപ്പ് നടത്തും. തൃശൂരിലെ ജ്വല്ലറിയിൽ വച്ചാണ് പുലിപ്പല്ലുകൊണ്ട് ലോക്കറ്റ് നിർമിച്ചത്.

ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ ഇന്ന് വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തിരുന്നു.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇൻസ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടൻ മൊഴി നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5