തൃശൂര്‍ - പാലക്കാട് ജില്ലകളില്‍ നിന്നായാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കാണാതായതായത്. ഇതില്‍ രണ്ടു പേര്‍ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ സ്വദേശിനികളും ഒരാള്‍ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്. മൂന്നു പേരും ഷൊര്‍ണൂരിലെ ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്.
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്. ബന്ധുക്കള്‍ ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍ വിവരങ്ങള്‍ പ്രകാരം കോയമ്പത്തൂരാണ് അവസാന ലൊക്കേഷന്‍.
ഒരേ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി
Advertisement

Advertisement

Advertisement

