മല്ലപ്പള്ളി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായി 9 ,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് രക്ഷാകർതൃത്വത്തിൽ വിദഗ്ദ പരിശീലനം നൽകുമെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ജോർജ് ഏബ്രഹാം.
ഇതിനായ് തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു ചേർക്കും. സീനിയർ ചേംബർ പോലെ അനുഭവസമ്പത്തുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു.
സീനിയർ ചേംബർ ഇൻറർ നാഷണൽ മല്ലപ്പള്ളി ലീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷൻ അഡ്വ .ബോബൻ റ്റി തെക്കേൽ , സെബാൻ കെ ജോർജ്, പ്രൊഫ.ജേക്കബ് എം. ഏബ്രഹാം, തോമസ് ജോർജ്, റജി ശമുവേൽ, ഷാജി പാറേൽ, ബിജു പുറത്തുടൻ , ഇ.ഡി. തോമസുകുട്ടി, ആൻ്റിച്ചൻ കെ. ജോർജ്,അന്നാ ഷിബു ,നോയൽ റേച്ചൽ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പുതിയ പ്രസിഡൻ്റായി സെബാൻ കെ. ജോർജ് ചുമതലയേറ്റു.
ലഹരിക്കെതിരെ ഉള്ള പോരാട്ടം ; മാതാപിതാക്കൾക്ക് പരിശീലനം നൽകും ; ജോർജ് ഏബ്രഹാം
Advertisement

Advertisement

Advertisement

