breaking news New

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധ വഴിപാട് ആയ വള്ളസദ്യകളുടെ ഈ വര്‍ഷത്തെ ബുക്കിങ് 300 കടന്നു

ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയാണ് വള്ളസദ്യ.

ഇഷ്ടകാര്യലബ്ധിക്കായി ഭക്തര്‍ നടത്തുന്ന പ്രധാന വഴിപാടാണ് വള്ളസദ്യ. പമ്പാനദി പള്ളിയോടങ്ങളില്‍ തുഴഞ്ഞെത്തുന്ന കരക്കാര്‍ക്ക് ആചാര അനുഷ്ടാനപൂര്‍വം നടത്തുന്നതാണ് വള്ളസദ്യ. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്ന വള്ളസദ്യ നിര്‍വഹണ സമിതിയുടെ മേല്‍നോട്ടത്തിലാണ് സദ്യ നടത്തുന്നത്. 64 വിഭവങ്ങളാണ് വള്ളസദ്യയില്‍ ഭഗവാനായി വിളമ്പുന്നത്. വഴിപാട് നടത്തുന്നവര്‍ക്കും ക്ഷണിക്കുന്നവര്‍ക്കും വള്ളസദ്യകളുടെ ചടങ്ങുകള്‍ കാണാനും മുഴുവന്‍ വിഭവങ്ങളും ആസ്വദിക്കുന്നതിനും സൗകര്യമുണ്ട്. അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 14ന് നടക്കും. ഒരു ലക്ഷത്തിലേറെ ആളുകളാണ് അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യ, വഴിപാട് വള്ളസദ്യകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: 04682313010, 8281113010.

വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ആറന്മുള ഉത്തൃട്ടാതി ജലമേള എന്നിവയുടെ മുന്നൊരുക്കങ്ങള്‍ക്കായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബാദേവന്‍, വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ്, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, ജോ.സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറര്‍ രമേഷ് മാലിമേല്‍ എന്നിവരെ സേവാസംഘം പൊതുയോഗം ചുമതലപ്പെടുത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5