മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക(36)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം മല്ലികയുടെ വലത് തോൾഭാഗത്ത് ഒരു മുറിവ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവ് അനീഷ് സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മല്ലിക പൊലീസിൽ പരാതിയും നൽകിയിരുന്നു. ഭർത്താവ് അനീഷിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്
Advertisement

Advertisement

Advertisement

