ദീപാരാധനാ സമയത്ത് അടക്കം തെളിയ്‌ക്കുന്ന വിളക്കുകളില്‍ 21 എണ്ണം അഴിച്ചു വച്ച നിലയിലും കണ്ടെത്തി. 47 വിളക്കുകളില്‍ 26 എണ്ണമാണ് മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഒച്ച കേട്ട് ഉണര്‍ന്ന അയല്‍വാസിയാണ് പൊലീസില്‍ അറിയിച്ചത്.
കണ്‍ട്രോള്‍ റൂം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്‌ക്കും മോഷ്ടാവ് കടന്നുകളഞ്ഞു. പൊലീസ് എത്തുന്നതറിഞ്ഞാവാം ബാക്കി വിളക്കുകള്‍ ഉപേക്ഷിച്ചു പോയതെന്നു കരുതുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകള്‍ മോഷണം പോയി
Advertisement

Advertisement

Advertisement

