breaking news New

കോട്ടയത്ത് ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കുന്നതിനായി കിണറ്റില്‍ ചാടി ; വാര്‍ത്തയറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ രക്ഷിക്കാനിറങ്ങിയ എസ്‌ഐയുമായി യുവാവ് വെള്ളത്തിലേക്കു മുങ്ങി !!

ഒന്നരയാള്‍ താഴ്ചയുള്ള കിണറ്റിലാണ് എസഐയുമായി യുവാവ് മുങ്ങിയത്. ഒടുവില്‍ വെള്ളമുള്ള കിണറ്റില്‍നിന്ന് യുവാവിനെ വാകത്താനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആന്റണി മൈക്കിള്‍ സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.10നു തോട്ടക്കാടിനു സമീപം പാറപ്പാട്ടാണു സംഭവം.

അമിത മദ്യപാനത്തെത്തുടര്‍ന്നു മാനസികനില തെറ്റിയാണു യുവാവ് കിണറ്റില്‍ ചാടിയതെന്നു പൊലീസ് പറഞ്ഞു. യുവാവ് കിണറ്റില്‍ ചാടിയതറിഞ്ഞ് രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ കിണറ്റിലേക്ക് ഏണിയിറക്കി നല്‍കി. യുവാവ് ഏണിയില്‍ കയറിയെങ്കിലും ഏണിയിലുണ്ടായിരുന്ന കയറില്‍ തൂങ്ങി ചാകാനയിരുന്നു അടുത്ത ശ്രമം. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചു. യുവാവ് കഴുത്തില്‍ കുരുക്കിട്ടതോടെ എസ്‌ഐ ആന്റണി മൈക്കിള്‍ കിണറ്റിലിറങ്ങി കുരുക്കു മുറിച്ചുമാറ്റി.

എന്നാല്‍ ജീവനൊടുക്കണമെന്ന ലക്ഷ്യത്തോടെ യുവാവ് ഏണിയില്‍നിന്ന് ആന്റണിയുമായി വെള്ളത്തിലേക്കു ചാടുകയായിരുന്നു. കിണറ്റിലെ വെള്ളത്തില്‍ ഇരുവരും മുങ്ങിയെങ്കിലും ആന്റണി യുവാവിനെ ചേര്‍ത്തുപിടിച്ചു സര്‍വശക്തിയുമെടുത്തു മുകളിലേക്ക് ഉയര്‍ന്നു. നാട്ടുകാര്‍ കൂടി ചേര്‍ന്ന് ഇരുവരെയും കരയ്ക്കു കയറ്റി. യുവാവിനു പ്രഥമശുശ്രൂഷ നല്‍കി. അപകടമൊന്നും സംഭവിക്കാതെ യുവാവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ആന്റണിയും വാകത്താനത്തെ പൊലീസ് ഉദ്യോഗസ്ഥരും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5