മുഹമ്മ സ്വദേശിനിയായ യുവതിയില്‍നിന്ന് അയല്‍വാസികളായ ദമ്പതിമാരാണ് കുഞ്ഞിനെ ഏറ്റെടുത്തത്. സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പോലീസിന്റെ സഹായത്തോടെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെത്തി കുഞ്ഞിനെ ഏറ്റെടുക്കുക ആയിരുന്നു.കുഞ്ഞിനെ ആലപ്പുഴ ശിശുവികാസ് ഭവനിലേക്കു മാറ്റി.
അനധികൃത ദത്തു നടന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. കുഞ്ഞിനെ ഏറ്റെടുത്തമ്പോള്‍ യുവതിക്കു ദമ്പതിമാര്‍ പണം നല്‍കിയതായാണു വിവരം. ഇതേക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു. ഭര്‍ത്താവും കുട്ടികളുമുള്ള യുവതിയാണ് രഹസ്യമായി പ്രസവിച്ചത്. യുവതിയുടെ വീട്ടുകാര്‍ക്ക് ഇതേ പറ്റി അറിവില്ലെന്നാണ് വിവരം. ആശവര്‍ക്കര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്നും കമ്മിറ്റിക്കു ബോധ്യമായി.
ഒരുമാസം മുന്‍പാണ് യുവതി പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ഭര്‍ത്താവും കുട്ടികളുമുള്ള യുവതിയുടെ വീട്ടുകാര്‍ ഇക്കാര്യമറിഞ്ഞിരുന്നില്ല. ഇടയ്ക്ക് വിദേശത്തു പോകുമായിരുന്ന യുവതി ഗര്‍ഭിണിയായതും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ആശുപത്രിയില്‍ കൂട്ടിരിപ്പിനുനിന്നത് ദത്തെടുത്ത സ്ത്രീയാണ്. ആശുപത്രിച്ചെലവു വഹിച്ചതും ഇവരാണ്. ആശുപത്രിവിട്ട യുവതിയില്‍നിന്ന് കുഞ്ഞിനെ ദമ്പതിമാര്‍ ഏറ്റെടുത്തു. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ ദമ്പതിമാര്‍ പട്ടണക്കാട്ടെ കുടുംബവീട്ടിലേക്കും മാറി.
വിശദമായി അന്വേഷിക്കുകയും യുവതിയില്‍നിന്നും ദമ്പതിമാരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തു. അതിനുശേഷമാണ് പോലീസ് സഹായത്തോടെ കുഞ്ഞിനെ ഏറ്റെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണവുമുണ്ടാകും. അനധികൃതമായി ദത്തെടുത്ത കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കുന്നത് ജില്ലയില്‍ ഇതു രണ്ടാംതവണയാണ്.
ഏതാനും മാസം മുന്‍പ് കായംകുളത്തുനിന്ന് കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു. വാര്‍ഡില്‍ തൊട്ടടുത്ത കിടക്കയിലുണ്ടായിരുന്ന കായംകുളം സ്വദേശിനിയായ യുവതിയുടെ കുടുംബം ഈ കുഞ്ഞിനെ കൊണ്ടുപോയി വളര്‍ത്തി. വിവരം ലഭിച്ചതോടെ ഏറ്റെടുക്കുകയായിരുന്നു.
ആലപ്പുഴയിൽ മക്കളില്ലാത്ത ദമ്പതിമാര്‍ രഹസ്യമായി ദത്തെടുത്ത ആണ്‍കുഞ്ഞിനെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു
Advertisement

Advertisement

Advertisement

