breaking news New

മദ്യപിച്ച് എത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരാളം !! 540 ഗാര്‍ഹിക പീഡന കേസുകളാണ് കോട്ടയം ജില്ലാ വനിതാ സംരക്ഷണ ഓഫീസില്‍ ഒന്നര വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് !!

ഇത്തരം ഭര്‍ത്താക്കന്‍മാരെ തുടക്കത്തില്‍ കൗണ്‍സിലിങ്ങിന് അയയ്‌ക്കുകയാണ് പതിവ്. ഒരുതരത്തിലും വഴങ്ങിയില്ലെങ്കില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ സംവിധാനവുമുണ്ട്. കാലാന്തരത്തില്‍ ഭൂരിപക്ഷം കേസുകളിലും ഭാര്യമാര്‍ കേസ് പിന്‍വലിക്കുന്ന പ്രവണതയാണുള്ളത്. പ്രത്യേകിച്ച് കുട്ടികളുള്ള ഭാര്യമാര്‍.

കുടുംബ കലഹം, ഗാര്‍ഹിക പീഡനം, ലഹരി ഉപയോഗം ആത്മഹത്യാ പ്രവണത എന്നിവ പ്രതിരോധിക്കാന്‍ അടിയന്തര കൗണ്‍സിലിങ്ങിനും സഹായത്തിനും കേന്ദ്ര സര്‍ക്കാരിന്റെ ടെലിമനസ് കോള്‍ സെന്റര്‍ (ഫോണ്‍: 14416), സംസ്ഥാന സര്‍ക്കാരിന്റെ ദിശ (ഫോണ്‍ 0471 2552056) എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിമനസ് രാജ്യത്ത് എവിടെ നിന്നും വിളിക്കാവുന്ന സംവിധാനമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5