breaking news New

സംവിധായകന്‍ ജീത്തു ജോസഫും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചേര്‍ന്ന് ദൃശ്യം 3 രണ്ടു ഭാഷയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

2025 മെയ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2013 ല്‍ പുറത്തുവന്ന മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അജയ്‌ദേവ് ഗണ്‍ ആയിരുന്നു സിനിമയിലെ നായകന്‍. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ദൃശ്യം 2 ന്റെ 2021-ല്‍ റിലീസിന് ശേഷം, അജയ് ദേവ് ഗണ്ണിന്റെ ഹിന്ദി റീമേക്ക് (ഭാഗം രണ്ട്) ടിക്കറ്റ് വിന്‍ഡോയില്‍ അസാധാരണമായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

എന്നാല്‍ മൂന്നാംഭാഗത്തിലേക്ക് വന്നപ്പോള്‍ അത് ഹിന്ദി പതിപ്പിന് ഭീഷണിയായേക്കും. ദ്വിഭാഷാ ചിത്രമായിട്ടാണ് മോഹന്‍ലാലും ജിത്തു ജോസഫും ദൃശ്യം 3 നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്.

ആദ്യ രണ്ടു ഭാഗവും വന്‍ വിജയമാതിനാല്‍ മൂന്നാമത്തെ സിനിമ പാന്‍ ഇന്ത്യനാക്കി ഒരുക്കാനാണ് ജിത്തുവും മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും താല്‍പ്പര്യപ്പെടുന്നത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5