breaking news New

മലയാളത്തിലെ കരുത്തനായ നടന്‍ ജയന്റെ ശരപഞ്ജരം വീണ്ടും തീയേറ്ററുകളിലേക്ക്

നാലര ദശാബ്ദത്തിന് ശേഷമാണ് പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ റോഷിക എന്റര്‍പ്രൈസസ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ട്രെയിലറും ഇന്നലെ പുറത്തിറക്കി. 25ന് ചിത്രം കേരളത്തിലെ 65-ഓളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ പിആര്‍ഒ അയ്മനം സാജന്‍, കേരള ജയന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗം റോയി, ഷാജി കെ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു. 50 ലക്ഷത്തോളം രൂപയാണ് സിനിമയുടെ പരസ്യമടക്കമുള്ള മൊത്തം ചിലവ് കണക്കാക്കുന്നത്. ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സംവിധാനവും 4 കെ ദൃശ്യമികവിലുമാണ് സിനിമ പുറത്തിറങ്ങുന്നത്. ഉടന്‍ തന്നെ ജയന്റെ മീന്‍ എന്ന സിനിമയും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5