breaking news New

ഓഫ്റോഡ് യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പുതിയ ബൈക്ക് ഇറക്കാനൊരുങ്ങി ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ കെ ടി എം

390 എന്‍ഡ്യൂറോ ആര്‍ എന്ന പേരില്‍ വരുന്ന പുതിയ ബൈക്ക് ഇന്ത്യയില്‍ വെള്ളിയാഴ്ച പുറത്തിറങ്ങും.റോഡില്‍ ഓടിക്കാന്‍ അനുമതിയുള്ള ചുരുക്കം ചില ഡേര്‍ട്ട് ബൈക്കുകളില്‍ ഒന്നാണ് കെടിഎം 390 എന്‍ഡ്യൂറോ ആര്‍.

ഹൈവേകളിലും ഓഫ് റോഡിലും ഒരേ പോലെ ഓടാനുള്ള അനുമതി ഉള്ള ബൈക്ക് 90 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ ബെക്കിന് 3,40,000 മുതല്‍ 3,50,000 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.വാഹനത്തിന്റെ പ്രീ-ബുക്കിംഗ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു.കെ ടി എം ബൈക്കുകളിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ് 390 എന്‍ഡ്യൂറോ ആര്‍.159 കിലോഗ്രാമാണ് ഇതിന്റെ ഭാരം.390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ അണ് 390 എന്‍ഡ്യൂറോ ആറില്‍ നല്‍കിയിരിക്കുന്നത്.കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് ആണ് ബൈക്കിനുള്ളത്. 46 എച്ച്പിയും 39 എന്‍എമ്മും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍.6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് കെ ടി എം ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ആപ്പ് കണക്റ്റിവിറ്റി എന്നിവ ആക്‌സസ് ചെയ്യുന്നതിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.1 ഇഞ്ച് കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 390 എന്‍ഡ്യൂറോ ആറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓഫ്-റോഡ് യാത്രയ്ക്ക് പൂര്‍ണ്ണ LED സജ്ജീകരണവും സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS ഉം ലഭിച്ചേക്കും.200mm ഫ്രണ്ട്, 205 mm റിയര്‍ സസ്‌പെന്‍ഷനില്‍ വരുന്ന
ബൈക്ക് ഒരു ലിറ്ററില്‍ 47 കിലോമീറ്റര്‍ മൈലേജാണ് നല്‍കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5