പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ വിശദമായി പരിശോധിക്കാനും ഇക്കാര്യത്തില്‍ നിയമോപദേശം തേടാനുമാണ് തീരുമാനം. കഴിഞ്ഞദിവസമാണ് നടന്‍ ദിലീപിനെതിരേ പള്‍സര്‍ സുനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തയത്. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നും നടന്റെ കുടുംബം തകര്‍ത്തതിന് ബലാത്സംഗത്തിലൂടെ പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞിരുന്നു.
കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി സ്വകാര്യചാനലിനോടു വെളിപ്പെടുത്തിയിരുന്നു. ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ലെന്നും മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യമാണെന്നും സുനി പറഞ്ഞു. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി പറഞ്ഞു.
ബലാത്സംഗം ചെയ്യാനാണു ക്വട്ടേഷന്‍ ലഭിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്താനും നിര്‍ദ്ദേശിച്ചു. എന്താണു ചെയ്യാന്‍ ഉദ്ദേശിച്ചതെന്ന് അതിജീവിതയോടു വിശദീകരിച്ചു. അക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. പലതവണ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഇയാള്‍ സമ്മതിച്ചു.
അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. എന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു. കേസില്‍ പ്രധാന തെളിവായ പീഡന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതു കുരുക്കായെന്നും പള്‍സര്‍ സുനി പറയുന്നു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്കു നല്‍കിയെന്നും അഭിഭാഷകയ്ക്കു കൈമാറിയതു പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ വ്യക്തമാക്കി.
അഭിഭാഷകയാണു കാര്‍ഡ് കോടതിക്കു കൈമാറിയതെന്നും മെമ്മറി കാര്‍ഡ് പോലീസിന് കിട്ടിയില്ലെങ്കില്‍ ഇത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും സുനി പറയുന്നുണ്ട്. പാസ്‌പോര്‍ട്ടും കാര്യങ്ങളും അഭിഭാഷക കോടതിയില്‍ ഹാജരാക്കി. സുരക്ഷിതമായി സൂക്ഷിക്കാന്‍ നല്‍കിയതു കോടതിയില്‍ ഹാജരാക്കുകയാണു ചെയ്തത്. ദൃശ്യങ്ങളുടെ പകര്‍പ്പു നഷ്ടമാകേണ്ടെന്നു കരുതിയാണ് അഭിഭാഷകയ്ക്കു നല്‍കിയത്.
ദിലീപിന്റെ അറിവോടെ വേറയും നടിമാരെ ആക്രമിച്ചതായും ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും സുനി പറഞ്ഞു. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷേ ആരും ഒന്നും പുറത്തു പറയില്ല. എല്ലാ താരങ്ങളുടേയും പ്രശ്‌നം നിലനില്‍പ്പാണെന്നും സുനി പറഞ്ഞു. ആരുടേയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നു പറയുമെന്നും റിമ കല്ലിങ്കലിനെ പോലുള്ളവര്‍ മാത്രമാണു തുറന്നു പറയുകയെന്നും സുനി കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ തുടര്‍ നടപടിക്കുള്ള സാധ്യത പരിശോധിച്ച് ക്രൈംബ്രാഞ്ച്
Advertisement

Advertisement

Advertisement

