breaking news New

തിരിച്ചറിവുള്ള സമൂഹത്തെ വാർത്തെടുക്കണം : ഹ്യൂമൻ റൈറ്റ്സ്, ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി

തിരുവല്ല : തിരിച്ചറിവുള്ള സമൂഹത്തെ വാർത്തെടുക്കണം, ഹ്യൂമൻ റൈറ്റ്സ്, ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി, പത്തനംതിട്ട ജില്ലയും, സെൻറ് തോമസ് ഇവാഞ്ചലയ്ക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ പ്രവർത്തന ബോർഡ് എന്നിവ സംയുക്തമായി നടത്തപ്പെട്ട ലഹരിവിരുദ്ധ സെമിനാർ ബോധവൽക്കരണവും മഞ്ചാടി സെൻറ് തോമസ് ഇവാഞ്ചലിക്കൽ സഭ ആസ്ഥാനത്ത് നടത്തപ്പെട്ടു.

ബിഷപ്പ് ഡോ :എബ്രഹാം ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി. തിരുവല്ലാ സർക്കിൾ ഇൻസ്പെക്ടർ ശ്രീ സന്തോഷ് ഉദ്ഘാടനം ചെയ്തു.

തിരുവല്ല സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി. പത്തനംതിട്ട ജില്ല ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.റവ :സജി എബ്രഹാം വിഷയ അവതരണം നടത്തി. 400 ഓളം യുവതി യുവാക്കൾ ലഹരിവിരുദ്ധ സെമിനാറിൽ പങ്കെടുത്തു,അതിനുശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റെടുത്തു.

മുണ്ടിയപ്പള്ളി വൈ.എം.സി.എ.യുടെ നവീകരിച്ച Indoor Court ൻ്റെ ഉദ്ഘാടനം 2025 ഏപ്രിൽ 5 ശനിയാഴ്‌ച 4 പി.എം.ന് മുണ്ടിയപ്പള്ളി വൈ.എം.സി.എ. ഹാളിൽ വച്ച് നടത്തപ്പെടും. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിന് വിവിധ മേഖലകളിൽ നിന്ന് ഉള്ള പ്രതിനിധികൾ പങ്കെടുക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5