മല്ലപ്പള്ളി :
വക്കഫ് ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്രമോഡി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും, ബില്ലിനെ ആനുകൂലിക്കാഞ്ഞ പത്തനംതിട്ട എംപിയുടെ ഇരട്ടത്താപ്പിനെ ചൂണ്ടി കാണിച്ചു കൊണ്ട് ആന്റോ ആന്റണി യുടെ കോലം മല്ലപ്പള്ളിയിൽ കത്തിച്ചു പ്രതിഷേധിച്ചു.
ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് നേതൃത്വം കൊടുത്ത പരുപാടിയിൽ പത്തനംതിട്ട ജില്ല സെൽ കോർഡിനേറ്റർ ഉത്ഘാടനം ചെയ്തു, പ്രകാശ് വടക്കേമുറി, പി മോഹനൻ, അനിയൻ കുഞ്ഞു ടി പി, സി വി ജയൻ, അനീഷ് പുറമറ്റം, വി സി മാത്യു, എലിസബത്ത് കോശി എന്നിവർ പ്രസംഗിച്ചു.


