മധ്യവേനലവധിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ അവധിയായതിനാൽ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകൾ എന്നിവ ഇല്ലാതെ സർവ്വീസ് നടത്തുവാൻ പാടില്ല എന്ന് തുറമുഖ ഓഫീസർ അറിയിച്ചു.
എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്നും, ബോട്ടിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികൾക്ക് കാണത്തക്ക രിതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു.
ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവീസ് നടത്തരുത് : തുറമുഖ ഓഫീസർ
Advertisement

Advertisement

Advertisement

