ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും 19 കാരിയായ മകളെയും മര്‍ദിക്കുന്നുവെന്നും 47കാരിയായ യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭര്‍തൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യാറുണ്ടെന്ന് യുവതി ആരോപിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദേശത്ത് നേഴ്സായി ജോലി ചെയ്തുവരുകയായിരുന്നു. അവിടെ നിന്ന് സമ്പാദിക്കുന്ന പണത്തിന്റെ ഒരുഭാഗം ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോണ്‍ അടക്കാന്‍ ഈ പണം ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് മദ്യപിക്കാന്‍ തുടങ്ങിയതുമുതല്‍ ഇത് മുടങ്ങിയെന്നും അവര്‍ പറയുന്നു. ശേഷം വിദേശത്തെ ജോലി രാജിവെച്ച് അവര്‍ നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു.
കോട്ടയം ഏറ്റുമാനൂരിൽ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍
Advertisement

Advertisement

Advertisement

