breaking news New

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ : ആറ് മണിക്ക് ആദ്യ പ്രദർശനം ആരംഭിച്ചു

അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിർമ്മാതാക്കൾ.

കൊച്ചിയിൽ കവിത തിയേറ്ററിൽ ആദ്യ ഷോ കാണാൻ മോഹൻലാലും, പൃഥ്വിരാജും, നിർമാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവർത്തകർ എത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് അണിയറ പ്രവർത്തകർ ഉൾപ്പടെ തിയേറ്ററിൽ എത്തിയത്.

റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തിൽ ക്രമസമാധാന പ്രശ്‌നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റർ പരിസരത്ത് അധിക പൊലീസ് വിന്യാസവുമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5