മോസില ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനും പകരം സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാവും പുതിയ ബ്രൗസറെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഐടി മന്ത്രാലയം നടത്തിയ വെബ് ബ്രൗസര്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ സോഹോ കോര്‍പ്പ് ആകും ഇതിന്റെ ഉപജ്ഞാതാവ്. ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള ബംഗളൂരു സീ ഡാക്ക് പദ്ധതിക്ക് നേതൃത്വം നല്‍കും.
വെബ് ബ്രൗസര്‍ ചലഞ്ചില്‍ 58 ടീമുകളാണ് പങ്കെടുത്തത്. പിങ്ങ് രണ്ടാം സ്ഥാനവും അജ്‌ന മൂന്നാം സ്ഥാനവും നേടി. സോഹോ കോര്‍പ്പിന് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ഐടി സേവനങ്ങള്‍ നല്‍കുന്നതില്‍ രാജ്യം മുന്നിലാണെന്നും ഐടി ഉത്പന്ന നിര്‍മ്മാണത്തിലും മുന്നിലെത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എല്ലാ പ്രാദേശിക ഭാഷകള്‍ക്കും പ്രത്യേകമായി ബ്രൗസര്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ അനുസരിച്ച് നിര്‍മ്മിക്കുന്ന ബ്രൗസര്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കും. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനും കഴിയും.
കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന പേരെന്റല്‍ കണ്‍ട്രോള്‍ വെബ്ബ് ഫില്‍ട്ടര്‍ അടക്കമുള്ള സൗകര്യങ്ങളോടെ ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസര്‍ വൈകാതെ എത്തും
Advertisement

Advertisement

Advertisement

