മല്ലപ്പള്ളി : ചെങ്ങരുർ പബ്ലിക് ലൈബ്രറിയോട് അനുബന്ധിച്ച് പുതുതായി പണി കഴിപ്പിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു കൂടത്തിൽ നിർവഹിച്ചു.
പ്രസിഡന്റ് പ്രൊഫ. ജേക്കബ് എം എബ്രഹാം അധ്യക്ഷത വഹിച്ചു. ചെങ്ങരുർ ഓർത്തഡോൿസ് പള്ളി വികാരി ഫാ. വർഗീസ് ജോൺ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മാനേജർ ശ്രീമതി ടിനു ഈഡൻ അമ്പാട്ട്, പഞ്ചായത്ത് മെമ്പർ ശ്രീമതി ലൈസാമ്മ സോമർ, ശ്രീ പോളസ് ഈപ്പൻ, സെക്രട്ടറി ശ്രീ സി. സി. വർഗീസ്, ബാലവേദി പ്രസിഡന്റ് പ്രിൻസ് ചാമത്തിൽ എന്നിവർ പ്രസംഗിച്ചു.
പൊതു ജനങ്ങളിൽ നിന്നും വായനശാല രൂപീകരണം മുതൽ ഇപ്പോൾ വിദേശത്തുള്ള വായനശാലയുമായി അടുത്ത ബന്ധമുള്ളവരുടെ കയ്യിൽ നിന്നും
സമാഹരിച്ച തുകയും സൗത്ത് ഇന്ത്യൻ ബാങ്ക് സാമൂഹ്യ പ്രദിപധ്യത ഫണ്ടിൽ നിന്നും നൽകിയ 2 ലക്ഷം രൂപയും ചേർത്താണ് പണി പൂർത്തിയാക്കിയത്.
