അറസ്റ്റിലായ ജെര്‍സണ്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ജെര്‍സന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.
ജെർസൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് വിജിലൻസ് മോട്ടോർ വാഹന വകുപ്പിന് കൈമാറും. അതേസമയം, ജെര്‍സനെതിരെ ഗതാഗത വകുപ്പ് നടപടിയെടുക്കും. ജെർസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും. ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടയാണ് ഇന്നലെ എറണാകുളം ആർടിഒ ജെര്‍സണ്‍ പിടിയിലായത്.
ബസിന് റൂട്ട് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ സംഭവത്തിൽ എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആർ.ടി.ഒ ജെർസണിന് പുറമെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലൻസ് പിടികൂടിയിരുന്നു. ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. ജെർസന്‍റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ നടന്ന പരിശോധനയിൽ 49 കുപ്പി വിദേശ മദ്യശേഖരം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്‍സനെതിരെ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി വിജിലന്‍സ്
Advertisement

Advertisement

Advertisement

