breaking news New

എറണാകുളം ആർടിഒയും ഏജന്റുമാരും കൈക്കൂലി കേസിൽ അറസ്റ്റിൽ : വീട്ടിൽ വിദേശമദ്യങ്ങളുടെ വൻ ശേഖരം !!

എറണാകുളം ആർടിഒ ടി എം ജർസസാണ് വിജിലൻസിന്റെ വലിയിലായത്.

ബസിന്റെ പെർമിറ്റുമായി ബന്ധപ്പെട്ട് ആർടിഒ പണം ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.

പണം കൈമാറിയ ഏജന്റുമാരായ രാമപ്പടിയാർ, സജി എന്നിവരെയും കസ്റ്റഡിയിലെടുത്തു. ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് പിടികൂടി. അതേസമയം ജർസണെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് എറണാകുളം വിജിലൻസ് എസ് പി എസ് ശശിധരൻ പറഞ്ഞു. അറുപതിനായിരം രൂപയും കണ്ടെടുത്തു. 50 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിന്റെ രേഖകൾ പിടികൂടിയെന്നും എസ് പി പറഞ്ഞു.

ബസിന്റെ താൽക്കാലിക പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഫോർട്ടു കൊച്ചി - ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ താൽക്കാലിക പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. ആടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും പരിശോധന തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5