breaking news New

വോൾവോയുടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത XC90 2025 മാർച്ച് 4 ന് വിൽപ്പനയ്‌ക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ

2014 -ലാണ് XC90 മോഡൽ അവസാനമായി പുറത്തിറങ്ങിയത്. ഏകദേശം 1.05 കോടി രൂപ എക്സ്-ഷോറൂം വില വരുമെന്നാണ് സൂചന. മെഴ്‌സിഡസ് -ബെൻസ് ജിഎൽഇ , ബിഎംഡബ്ല്യു X5 , ഓഡി Q7 , ലെക്‌സസ് RX എന്നിവയാകും എതിരാളികൾ എന്നാണ് റിപ്പോർട്ട്.

പുതിയ XC90 ൽ ഡീസൽ വേരിയന്‍റ് ലഭിക്കില്ല. മറിച്ച് മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉണ്ടായിരിക്കും. വോൾവോ EX90 ഇലക്ട്രിക് വാഹനങ്ങൾക്ക് സമാനമായിരിക്കും പുതിയ മോഡൽ.

12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 11.2 ഇഞ്ച് സ്റ്റാൻഡലോൺ ടച്ച്‌സ്‌ക്രീൻ, 19 സ്പീക്കർ ബോവേഴ്‌സ് & വിൽക്കിൻസ് സൗണ്ട് സിസ്റ്റം , ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ്, മസാജിംഗ് സീറ്റുകൾ, പനോരമിക് സൺറൂഫ്, രണ്ടാമത്തെയും മൂന്നാമത്തെയും നിര വെന്റുകളുള്ള നാല്-സോൺ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് വാഹനം ഉറപ്പു നൽകുന്നു.

കൂടാതെ എസ്‌യുവി അതിന്റെ 7-സീറ്റർ കോൺഫിഗറേഷൻ നിലനിർത്താൻ സാധ്യതയുണ്ട്. കൂടാതെ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ടായിരിക്കാം. ഡ്യുവൽ-ടോൺ കളർ സ്കീമും ലെതറെറ്റ് ഫിനിഷും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5