breaking news New

തിരുവനന്തപുരം കാര്യവട്ടം ഗവൺമെൻറ് കോളേജിലെ റാഗിങിൽ 7 സീനിയർ വിദ്യാർത്ഥികളെ സസ്പെൻറ് ചെയ്തു

ഒന്നാം വർഷ വിദ്യാർത്ഥിയെ പ്രതികളായ 7 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. പ്രതികൾക്കെതിരെ പൊലീസ് റാഗിംഗ് നിയമം ചുമത്തും. നിലവിൽ ബിൻസ് നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റാഗിംഗ് നിയമം ചുമത്തിയിട്ടില്ല.

സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് പറഞ്ഞത്.

എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5