മേൽപ്പാലത്തിനായി 58.25 ആർഭൂമി ഏറ്റെടുത്തു. 4.19 കോടി ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നിർമ്മിച്ച മേൽപ്പാലത്തിന് 530 മീറ്റർ നീളവും 9.50 മീറ്റർ വീതിയുമുണ്ട്.
മേൽപ്പാലത്തിന്റെ ഇരുവശത്തും സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. മേൽപ്പാലം തുറന്നു കടുക്കുന്നതോടെ ചോറ്റാനിക്കര- മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് അടയ്ക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുകയാണ്.
മേൽപ്പാലത്തിന് സമീപം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. എംപിമാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കാത്തിരിപ്പിന് വിരാമം : കൊച്ചി മുളന്തുരുത്തി റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് (ഫെബ്രുവരി 18) വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും
Advertisement

Advertisement

Advertisement

