breaking news New

മലയാള സിനിമാ ലോകത്തിനുണ്ടായ വലിയ നഷ്ടങ്ങളിലൊന്നാണ് നടന്‍ എംജി സോമന്റെ വേര്‍പാട് : അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം അവിടെ വച്ച് മരണപ്പെടുകയായിരുന്നു : അവസാനം തിരിഞ്ഞ് നോക്കിയത് കമല്‍ ഹാസന്‍ മാത്രം !! മനസ്സു തുറന്നു ഭാര്യയും മക്കളും

വളരെ വൈകിയാണ് അഭിനയത്തിലേക്ക് എത്തുന്നതെങ്കിലും ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനംകവരാന്‍ അദ്ദേഹത്തിന് സാധിച്ചു. വില്ലനായും സ്വഭാവനടനായിട്ടുമൊക്കെ തിളങ്ങിയ സോമന്‍ 1997 ലാണ് മരണപ്പെടുന്നത്.

അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം അവിടെ വച്ച് മരണപ്പെടുകയായിരുന്നു. ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും സോമേട്ടനെ സഹായിക്കാനായി വന്നത് നടന്‍ കമല്‍ ഹാസന്‍ മാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയനടനെ കുറിച്ച് മനസ് തുറക്കുകയാണ് സോമന്റെ ഭാര്യയും മക്കളും.

പതിനാല് വയസുള്ളപ്പോഴായിരുന്നു ഞാനും സോമേട്ടനുമായിട്ടുള്ള വിവാഹമെന്നാണ് നടന്റെ ഭാര്യ സുജാത പറയുന്നത്. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. സോമേട്ടന്റെ വീട്ടില്‍ വന്നതിന് ശേഷമാണ് എന്റെ പതിനഞ്ചാം പിറന്നാള്‍. അതിന് ശേഷം എയര്‍ഫോഴ്‌സില്‍ ജോലിയ്‌ക്ക് പോയി. ആ കാലഘട്ടമാണ് എനിക്കേറ്റവും ഇഷ്ടമുണ്ടായിരുന്നത്. പിന്നീട് സോമേട്ടന്‍ സിനിമയിലേക്ക് പോയി. ഏഴ് രാത്രികള്‍ എന്ന സിനിമയാണ് ആദ്യമായി കാണുന്നത്. അതുവരെ ഞാന്‍ സിനിമകള്‍ പോലും കണ്ടിരുന്നില്ല. സോമേട്ടന്റെ കൂടെ കല്യാണം കഴിഞ്ഞ് വന്നിട്ടാണ് ഞാന്‍ എല്ലാം കാണുന്നത്.

ഒരു വര്‍ഷം നാല്‍പത്തിയെട്ട് സിനിമകളില്‍ വരെ സോമേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. രാവിലെ പോയി, രാത്രി വൈകിയാണ് അക്കാലത്ത് അദ്ദേഹം വന്നിരുന്നത്. തിരക്കിട്ട ജീവിതമായിരുന്നത് കൊണ്ട് നമ്മുക്കും വിഷമമൊക്കെ വന്നിരുന്നു.

കമല്‍ ഹാസനും സോമേട്ടനും തമ്മില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമ മുതലുള്ള ബന്ധമാണ്. തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് കമല്‍ ഹാസന്‍ വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ തലേദിവസം ഞങ്ങളെ അദ്ദേഹം വീട്ടിലേക്ക് പറഞ്ഞ് വിടും. അവര്‍ ഒരുമിച്ചേ താമസിക്കുകയുള്ളു. ഭയങ്കര ഇഷ്ടമായിരുന്നു. സോമേട്ടന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം ഇവിടെ വന്നു. പൈസ തരികയും ചെയ്തു.

ഹോസ്പിറ്റലില്‍ കിടന്ന സമയത്തും കമല്‍ ഹാസന്‍ മാത്രമാണ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങി എന്തെങ്കിലും സഹായിക്കാന്‍ പറ്റുമോ എന്നെങ്കിലും നോക്കിയത്. ആ റിപ്പോര്‍ട്ടുകള്‍ അയച്ച് കൊടുത്തു. അദ്ദേഹമത് ചെന്നൈയിലുള്ള ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് പറഞ്ഞത്.

മലയാളത്തില്‍ നിന്നും പലരെയും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആരും വന്നില്ല. ചിലപ്പോള്‍ അവരുടെ തിരക്കുകള്‍ കൊണ്ടായിരിക്കാം. അതൊന്നും ഞങ്ങള്‍ക്ക് കുഴപ്പമില്ല. കേരളത്തില്‍ വന്നാല്‍ കമല്‍ ഇവിടേക്കും വരും. ഒരു മാസം മാത്രമേ സോമേട്ടന്‍ ആശുപത്രിയില്‍ കിടന്നുള്ളു. അതിന് മുന്‍പൊന്നും അസുഖം ഉണ്ടായിരുന്നില്ലെന്നും.’ ഭാര്യ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5