കാര്യവട്ടം ഗവ. കോളജിലെ വിദ്യാർഥി നേരിട്ടതും അതിക്രൂരമായ റാഗിംങ്ങാണ്. തന്റെ മകനെതിരെ നടന്ന റാഗിങ്ങിൽ സീനിയർ വിദ്യാർഥികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് റാഗിങ്ങിന് ഇരയായ ബിൻസ് ജോസിന്റെ പിതാവ് ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
മകനും കൂട്ടുകാരും ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് പോയത് അധ്യാപകന്റെ നിർദേശ പ്രകാരമാണ്. ഈ സമയത്ത് സീനിയർ വിദ്യാർഥികൾ ഇവരുടെ അടുത്ത് എത്തി ഗ്രൗണ്ടിൽ നിന്ന് കയറി പോകാൻ പറഞ്ഞു. അധ്യാപകർ പറഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടും അവർക്കു മനസിലായില്ല. ഇവരെ പിടിച്ചു തള്ളുകയായിരുന്നു. മകന്റെ കൂട്ടുകാരനായ അഭിഷേകിനാണ് ആദ്യം അടി കിട്ടിയത്.
അവന്റെ നട്ടെല്ലിനായിരുന്നു മർദ്ദനമേറ്റത്. അവൻ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിപ്പോയി. പക്ഷെ എന്റെ മകനെ ഇവർ വട്ടമിട്ട് പിടിച്ചു. നേരെ അവരുടെ ഇടിമുറിയിലേക്കാണ് മകനെ കൊണ്ടുപോയത്. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ചാണ് മകനെ മർദ്ദിച്ചത്. അവന്റെ തലയിലും നെഞ്ചിലും മുതുകിലുമെല്ലാം അടിച്ചു. അവൻ ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ചു കീറി. ഒരു മണിക്കൂറോളം ഷർട്ടില്ലാതെയാണ് അടികിട്ടി അവൻ ആ ഇടിമുറിയിൽ കഴിഞ്ഞത്’’ – ജോസ് പറഞ്ഞു.
റാഗിങ്ങിനു ശേഷം മകൻ ശാരീരികമായും മാനസികമായും തകർന്നെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറ വേങ്ങോട് സ്വദേശിയായ ജോസ് ദീർഘകാലം പ്രവാസി ആയിരുന്ന ശേഷം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. മകനു നേരിടേണ്ടി വന്ന ദുരിതത്തിൽ കുടുംബമാകെ തകർന്നിരിക്കുകയാണെന്നും ജോസ് പറയുന്നു.
അതിക്രൂരമായ റാഗിംങ് പരമ്പര അന്ത്യമില്ലാതെ തുടരുകയാണ് നമ്മുടെ പല ക്യാമ്പസുകളിലും : സീനിയർ വിദ്യാർത്ഥികളെ പേടിച്ച് ജൂനിയർ വിദ്യാർത്ഥികളിൽ പലരും ഇത്തരം വിവരങ്ങൾ മറ്റുളളവരോട് പറയാറുമില്ല : തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജിലും അതിക്രൂരമായ റാഗിംങ് !!
Advertisement

Advertisement

Advertisement

