breaking news New

ആലപ്പുഴ ഹരിപ്പാട് വിവാഹ വാഗ്ദാനം നൽകി ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിനതടവും, 4,75000 രൂപ പിഴയും

പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബന്ധുക്കളുടെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിൽ ലോഡ്‌ജിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയും 6.5 പവനും, വിടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72000 രൂപയും തട്ടിയെടുത്തെന്നുമാണ് കേസ്.

അന്തർ സംസ്ഥാന ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം താനൂർക്കര വീട്ടിൽ മുഹമ്മദ്ഷാഫിയ്ക്കാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്‌ജി ജി ഹരീഷ് ശിക്ഷ വിധിച്ചത്.

വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ്.വി കോര കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5