സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും സാക്ഷി മൊഴികളും ഉണ്ട്. അനുമതി ലഭിച്ചാൽ അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും
2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം തുറന്നുപറഞ്ഞതിന് തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു. നേരത്തെ കേസിൽ കർശന ഉപാധികളോടെ സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ധിഖ് കുറ്റക്കാരനെന്ന് പോലീസ്
Advertisement

Advertisement

Advertisement

