breaking news New

ഇന്ത്യയിലെത്തിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ഇന്ത്യയില്‍ രണ്ടിടങ്ങളില്‍ ബുക്കിങ് ആരംഭിച്ചു

ചെന്നൈയിലും ഡല്‍ഹിയിലും റോള്‍സ് റോയ്‌സ് ഷോറൂമുകളിലാണ് ബുക്കിങ് ആരംഭിച്ചത്. അടിസ്ഥാനപരമായ ഡിസൈനിന്റെ ഗംഭീര നവീകരണമായാണ് പുതിയ ഗോസ്റ്റ് സീരീസ് II അവതരിപ്പിച്ചിരിക്കുന്നത്.

ഗോസ്റ്റ് സീരീസ് II (Rs.8,95,00,000), ഗോസ്റ്റ് എക്സ്റ്റന്‍ഡഡ് സീരീസ് II (Rs. 10,19,00,000), ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II (Rs.10,52,00,000) എന്നിങ്ങനെയുള്ള മൂന്നു മോഡലുകളിലായാണ് ഗോസ്റ്റ് സീരീസ് II അവതരിപ്പിച്ചിട്ടുള്ളത്.

ഡ്രൈവിങ്ങിനു പ്രാധാന്യം നല്‍കി ട്വിന്‍ ടര്‍ബോ ചാര്‍ജ് എഞ്ചിന്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാനാര്‍ സസ്പെന്‍ഷന്‍ സിസ്റ്റം, ഫ്‌ലാഗ് ബെയറര്‍, സാറ്റ്‌ലൈറ്റ് ഏയ്‌ഡെഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റം എന്നിവ ഡ്രൈവര്‍ കേന്ദ്രീകൃതമായ സംവിധാനത്തെ സഹായിക്കുന്നു.

‘ഗോസ്റ്റിന്റെ ഉപയോഗത്തിലെ അനായാസതയും ബെസ്പോകിനുള്ള സാധ്യതയും ഉപഭോക്താകളെ ഏറെ ആകര്‍ഷിക്കുന്നു. ഗോസ്റ്റ് സീരീസ് II അതിന്റെ മൂല്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ ഉയര്‍ന്ന ഒരു അനുഭവതലം സമ്മാനിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം അഭികാമ്യമായ ഒരു ലക്ഷുറി ബ്രാന്‍ഡ് ആയി ഇത് മാറും. ഗോസ്റ്റ് സീരിസിന്റെ ഇന്ത്യയിലേക്കുള്ള വരവോടെ കൂടുതല്‍ ആശാവഹവും മൂല്യമുള്ളതുമായ മോട്ടോര്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ മറ്റുള്ളവരും തല്പരരാകും’- റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ഏഷ്യ പാസിഫിക് റീജിയിണല്‍ ഡയറക്ടര്‍ ഐറിന്‍ നിക്കന്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5