breaking news New

തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണു മരിച്ചു

സിപിഎം പ്രവർത്തകൻ ആയ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സിപിഐഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. തൊടുപുഴയിൽ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5