breaking news New

ബൈക്കപകടത്തില്‍ സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) മരിച്ചു

എറണാകുളം അങ്കമാലിക്ക് സമീപംവെച്ചുണ്ടായ വാഹനാപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. സംസ്ഥാനത്ത് അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ് ജോണ്‍.

കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളില്‍ അവതരിപ്പിച്ച് സന്തോഷ് ജോണ്‍ അറിയപ്പെടുന്ന കലാകാരനായിരുന്നു. വിദേശ രാജ്യങ്ങളില്‍ അടക്കം സ്റ്റേജ് പരിപാടികളില്‍ ഈ കലാകാരന്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.

പതിറ്റാണ്ടുകളായി കലാരംഗത്ത് തിളങ്ങി നില്‍ക്കുന്ന കുടുംബമാണ് താരത്തിന്റേത്. മികച്ച കലാകാരനായ സന്തോഷ് ജോണ്‍ എറണാകുളം പള്ളിക്കര സ്വദേശിയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5