പത്തനംതിട്ട : ഇൻഡ്യയിലെ മുഴുവൻ ക്രൈസ്തവ സഭകളുടെയും കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂവേമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി രൂപികരിച്ചു.
കോന്നി ബിലിവേഴ്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ എൻ.സി.എം.ജി അഡ്വൈസറി ബോർഡ് അംഗം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൻസിഎംജി നാഷണൽ പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിച്ചു.
സഭകളുടെ ഐക്യം എല്ലാ കാലവും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ നാഷണൽ പ്രസിഡൻ്റ് പറഞ്ഞു .
പത്തനംതിട്ട ജില്ല ഭാരവാഹികളായി പ്രസിഡൻ്റ് ഫാ.ബെന്യാമിൻ ശങ്കരത്തിൽ, വൈസ് പ്രസിഡന്റുമരായി റവ. ഷാജി ജെ ജോർജ്, പാസ്റ്റർ ഏബ്രാഹം വർഗ്ഗീസ്,ഫാ.ബിജോയി തുണ്ടിയത്ത് , സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ മാത്യൂസൻ പി തോമസ്, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റേഴ്സ് റവ.ഡോ ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെമ്മേലി എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി ജോൺ മാത്യു , റോയി തോമസ് , സജി വർഗ്ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.
എൻ.സി.എം.ജി സംസ്ഥാന വൈസ് പ്രസിഡൻ്റ റവ. തോമസ് എം പുളിവേലിൽ, സ്റ്റേറ്റ് കമ്മറ്റി അംഗം ജോജി ഐപ്പ് എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ്( NCMJ )പത്തനംതിട്ട ജില്ല കമ്മറ്റി രൂപീകരിച്ചു
Advertisement
Advertisement
Advertisement