breaking news New

കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊല്ലം : ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പ്രമിത ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നുപിടിക്കുകയും ദേഹംമുഴുവന്‍ പൊള്ളലേല്‍ക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീ കെടുത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭര്‍ത്താവ് ബാബുരാജ് ഒമാനിലാണ് ജോലി ചെയ്യുന്നത്. മക്കള്‍: ശ്രീക്കുട്ടി, ശ്രീനന്ദ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5