breaking news New

രാമക്കല്‍മേട്ടില്‍ മകനെ പിതാവ് അടിച്ചുകൊന്നു !!

ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ കമ്പംമെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.

അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരന്‍ പിതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനിടെ, രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവേല്‍ക്കുകയും ബോധരഹിതനായി വീഴുകയും ചെയ്തു.

രവീന്ദ്രന്‍ അയല്‍വാസികളെ വിവരമറിയിച്ചു. ഉടന്‍തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലുണ്ടായ മുറിവില്‍നിന്നു രക്തംവാര്‍ന്നാണ് മരണം. ഗംഗാധരന്‍ വീട്ടില്‍നിന്നു മാറിയാണു താമസിച്ചിരുന്നത്.

രണ്ടു മാസം മുമ്പു മദ്യപാനം നിര്‍ത്തിയശേഷം വീട്ടില്‍ സ്ഥിരതാമസമാക്കി. എന്നാല്‍, വീണ്ടും മദ്യപിച്ച് വീട്ടില്‍ ബഹളംവച്ചു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5