ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളിൽ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. എല്ലാ അഭിഭാഷകരോടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നടപടി.
ഹൈക്കോടതി ഇന്ന് സ്വമേധയാ കേസ് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണൂർ ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് തന്റെ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താൻ ജയിലിൽ തുടരുന്നതെന്നാണ് ബോച്ചെ പറഞ്ഞത്.
ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണൂർ പറയുന്നു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്‌ക്കാൻ കഴിയാതെ നിരവധി തടവുകാർ ജയിലിൽ ഉണ്ടെന്നും അതിനാൽ തന്റെ ജാമ്യം ചൊവ്വാഴ്ച നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിന് കുരുക്ക് : നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി
Advertisement
Advertisement
Advertisement