ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്.
പൊതുവേദിയില്‍ അപമാനമുണ്ടായപ്പോള്‍ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ബോബിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പരാതിക്കാരിയെ അപമാനിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം
Advertisement
Advertisement
Advertisement