breaking news New

നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സമാധി പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ബാലരാമപുരത്തെ ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍

ഗോപന്‍സ്വാമിയുടെ മരണത്തില്‍ സംശയം ആരോപിച്ച് സമാധി പൊളിക്കാന്‍ പോലീസ് എത്തിയെങ്കിലും വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയിരുന്നു.

'ദുരൂഹ സമാധി' രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതിനുള്ളില്‍ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തും. പൊലീസ് ഇന്നലെയും മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടു കാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് സംശയത്തിന് കാരണമാകുന്നത്.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ ആദ്യം രാജസേനന്‍ പറഞ്ഞത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയോ എന്ന സംശയമാണ് നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിക്കുന്നത്.

നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തിരിക്കുന്നത് ഗോപന്‍സ്വാമിയെ കാണാനില്ലെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ്. കുടുംബ അംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. ഇന്നലെ കല്ലറ പൊളിക്കാനെത്തിയപ്പോള്‍ കുടുംബം ശക്തമായി പ്രതിഷേധിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5