breaking news New

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ദിയ ഭവനില്‍ ശ്യാമ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജീവിനെ (38) ശാസ്താംകോട്ട പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാജീവ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ സംഭവം കഴിഞ്ഞതോടെ ഭയന്ന് പോയി. ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം പിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് രാജീവ് വീടിന് സമീപത്ത് ഉത്സവം നടക്കുന്ന മണ്ണൂര്‍ക്കാവ് ക്ഷേത്ര പരിസരത്തെത്തി നാട്ടുകാരെ സമീപിച്ചു.

നാട്ടുകാരെത്തുമ്പോള്‍ ശ്യാമ അബോധവസ്ഥയില്‍ തറയില്‍ കിടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ അപ്പോഴേക്കും ഭാര്യ മരണപ്പെട്ടിരുന്നു. നാട്ടുകാരെത്തുമ്പോള്‍ ശ്യാമ അബോധവസ്ഥയില്‍ തറയില്‍ കിടക്കുകയായിരുന്നു.

നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ അവിടെ നിന്നാണ് പ്രതി രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രേമിച്ച് വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവ സമയത്ത് രണ്ട് വയസുകാരിയായ ഇളയകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്ത മകള്‍ അപ്പൂപ്പനോടൊപ്പം ഉത്സവത്തിന് പോയിരിക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രി എട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: ദിയരാജ്, ദക്ഷ രാജ


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5