breaking news New

യൂട്യൂബ് ചാനലിലൂടെ തന്നെ വിറ്റ് കാശാക്കി ജീവിക്കുന്ന ഒരുപാട് പേരുണ്ടെന്ന് നടന്‍ ദിലീപ്

അവതാരക ലക്ഷ്മി നക്ഷത്ര എത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ദിലീപ് സംസാരിച്ചത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ദിലീപിന്റെ മറുപടി. തന്നെ വിറ്റ് ജീവിക്കുന്ന ചാനലുകള്‍ കുറച്ച് കാശ് തന്നാല്‍ മതിയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്.

”ഞാന്‍ സ്വന്തമായി ചാനല്‍ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരില്‍ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഞാന്‍ കാരണം യൂട്യൂബ് ചാനലുകള്‍ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താല്‍ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാന്‍ സ്വന്തമായി ചാനല്‍ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാല്‍ മതിയായിരുന്നു.”

”കേശു ഈ വീടിന്റെ നാഥന്‍ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡര്‍ ആണ് ഞാന്‍” എന്നാണ് ദിലീപ് പറയുന്നത്. ഇതിന് മറുപടിയായി, അതിനര്‍ത്ഥം ദിലീപേട്ടന്‍ യൂട്യൂബ് ചാനല്‍ തുടങ്ങില്ല എന്നാണോ എന്ന ലക്ഷ്മിയുടെ ചോദ്യത്തിന് താന്‍ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനല്‍ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ദിലീപ് വ്യക്തമാക്കി.

ദിലീപ് പങ്കെടുത്ത പരിപാടിയുടെ പ്രമോയാണ് പുറത്തിറങ്ങിയത്. ദിലീപിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, നവ്യ നായര്‍ അടക്കമുള്ള താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിന് ധ്യാനകേന്ദ്രം എന്ന് പേരിടുമെന്നാണ് ധ്യാന്‍ പറഞ്ഞത്. തന്റെ ചാനലിന് വെഞ്ഞാറമൂടുമായി ബന്ധമുള്ള പേരിടും എന്നായിരുന്നു സുരാജിന്റെ മറുപടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5