30 വയസ്സായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ( ഡബ്ല്യുസിസി) അംഗവുമാണ്.
പ്രശസ്ത സംവിധായകന്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'ഹിറ്റ്' സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി ഛായാഗ്രാഹകന്‍ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോഷ്യേറ്റായി കൃഷ്ണ പ്രവര്‍ത്തിക്കുകയായിരുന്നു.
രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണ അസുഖബാധിതയാകുന്നത്. ഈ മാസം 23ന് കൃഷ്ണയെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വാര്‍ഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമായത്.
യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു
Advertisement
Advertisement
Advertisement