breaking news New

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചു : ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണം !!

കൊല്ലം :
കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കരുനാഗപ്പള്ളി നാട്ടന്നൂര്‍ സ്വദേശി ഹര്‍ഷ (17) ആണ് മരിച്ചത്. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പിതാവ് പ്രശാന്ത് ആരോപിച്ചു. കുട്ടിക്ക് നല്‍കിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയും ഛര്‍ദ്ദിയുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹര്‍ഷ മരിച്ചശേഷമാണ് മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരണകാരണം അറിയില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4